Sunday 10 July 2011

അവാര്‍ഡുകളുടെ മതിലുകള്‍ തകര്‍ത്തത്‌ സലിംകുമാറോ മമ്മൂട്ടിയോ?


അ­വാര്‍­ഡു­ക­ളു­ടെ മതി­ലു­കള്‍ തകര്‍­ത്ത­ത്‌ താ­നാ­ണെ­ന്ന്‌ ഇത്ത­വ­ണ­ത്തെ മി­ക­ച്ച നട­നു­ള്ള ദേ­ശീയ അവാര്‍­ഡു നേ­ടിയ ­സ­ലിം­കു­മാര്‍ വീ­മ്പു­പ­റ­യു­ന്ന­തി­ന്റെ പശ്ചാ­ത്ത­ല­ത്തില്‍ ഇക്കാ­ര്യം പല­രും ചര്‍­ച്ച ചെ­യ്യു­ന്നു­ണ്ട്‌. സത്യ­ത്തില്‍ ഈ മതി­ലി­ള­ക്കി­യ­ത്‌ സലിം­കു­മാ­റാ­ണോ മമ്മൂ­ട്ടി­യാ­ണോ എന്നു ചോ­ദി­ച്ചു­കൊ­ണ്ടൊ­രു കത്ത്‌, സലിം­കു­മാ­റി­ന്റെ അഭി­മു­ഖം പ്ര­സി­ദ്ധീ­ക­രി­ച്ച­തി­നു­ള്ള പ്ര­തി­ക­ര­ണ­മാ­യി മാ­തൃ­ഭൂ­മി വാ­രി­ക­യില്‍ വന്നി­രു­ന്നു. അതി­നു­പു­റ­മേ, അഭി­മു­ഖ­ത്തില്‍ സലിം­കു­മാര്‍, പ്ര­ശ­സ്‌­ത­നോ­വ­ലി­സ്റ്റും പത്ര­പ്ര­വര്‍­ത്ത­ക­നു­മായ ജി­.ആര്‍.ഇ­ന്ദു­ഗോ­പ­ന്റെ സി­നി­മ­യായ ഒറ്റ­ക്കൈ­യ­നെ­തി­രെ ചില പരാ­മര്‍­ശ­ങ്ങള്‍ നട­ത്തി­യ­തി­നെ­തി­രെ ഇന്ദു­ഗോ­പ­ന്റെ സൗ­മ്യ­വും ഔചി­ത്യം ദീ­ക്ഷി­ക്കു­ന്ന­തു­മായ മറു­പ­ടി­യും വന്നി­രു­ന്നു­.

ഒ­റ്റ­ക്കൈ­യന്‍ എന്ന സി­നി­മ­യ്‌­ക്ക്‌ തന്നെ സമീ­പി­ച്ചി­രു­ന്നെ­ന്നും കഥ കേ­ട്ട­പ്പോ­ഴേ താ­ന­വ­രെ­യൊ­ക്കെ വി­ര­ട്ടി­വി­ട്ടെ­ന്നും പി­ന്നെ വേ­റേ­തോ ഒരാ­ളെ വച്ച്‌ അവ­രാ സി­നി­മ­യെ­ടു­ത്തെ­ന്നും കൊ­ള്ളി­ല്ലാ­യി­രു­ന്നെ­ന്നും ഒക്കെ സലിം­കു­മാര്‍ വച്ചു­കാ­ച്ചി­യി­രു­ന്നു ഇന്റര്‍­വ്യൂ­യില്‍.

ഇ­ന്ദു­ഗോ­പ­ന്റെ മറു­പ­ടി ഇങ്ങ­നെ­യാ­ണ്‌:
"­താന്‍ നേ­രി­ട്ടു സലിം­കു­മാ­റി­നെ കാ­ണു­ക­യോ കഥ കേള്‍­പ്പി­ക്കു­ക­യോ ഉണ്ടാ­യി­ട്ടി­ല്ല. ഒരാള്‍­വ­ഴി സലിം­കു­മാ­റി­നെ സമീ­പി­ക്കാന്‍ ശ്ര­മം നട­ത്തി­യി­രു­ന്നു. കഥ­കേള്‍­ക്കാ­നൊ­ന്നും കാ­ര്യ­മാ­യി താ­ല്‌­പ­ര്യം പ്ര­ക­ടി­പ്പി­ക്കാ­തി­രു­ന്ന സലിം­കു­മാര്‍ 30000 രൂപ അഡ്വാന്‍­സ്‌ ആവ­ശ്യ­പ്പെ­ടു­ക­യും അതൊ­രു ഇട­നി­ല­ക്കാ­രന്‍ വഴി എത്തി­ക്കു­ക­യും ചെ­യ്‌­തി­ട്ടു­ണ്ട്‌.
എ­ന്നാല്‍, പി­ന്നീ­ടു പല­ത­വണ കാ­ണാന്‍ ശ്ര­മി­ച്ചി­ട്ടും സലിം­കു­മാര്‍ അതി­നു തയ്യാ­റാ­കാ­തി­രു­ന്ന­തി­നാല്‍ ഹരി­ശ്രീ അശോ­ക­നെ നാ­യ­ക­നാ­ക്കി പടം ചെ­യ്യാന്‍ തീ­രു­മാ­നി­ക്കു­ക­യും ചെ­യ്‌­തു. വി­വ­ര­മ­റി­യി­ച്ച­പ്പോള്‍ ഇട­നി­ല­ക്കാ­രന്‍ വഴി­ത­ന്നെ അഡ്വാന്‍­സ്‌ സലിം­കു­മാര്‍ തി­രി­ച്ചു­കൊ­ടു­ക്കു­ക­യും ചെ­യ്‌­തു­."
ആ­രു­ടെ വാ­ദ­മാ­ണു ശരി­യെ­ന്നു മന­സ്സി­ലാ­ക്കാന്‍ വേ­റേ തെ­ളി­വു­ക­ളൊ­ന്നും ലഭ്യ­മ­ല്ല. എന്നാ­ലും അവാര്‍­ഡു­കി­ട്ടിയ മൂ­ച്ചില്‍ ഒരു­കാ­ര്യ­വു­മി­ല്ലാ­തെ, ഒറ്റ­ക്കൈ­യ­നെ ആക്ര­മി­ക്കേ­ണ്ട കാ­ര്യം സലിം­കു­മാ­റി­നി­ല്ലാ­യി­രു­ന്നു­.
­

വാ­ണി­ജ്യ­താ­ല്‌­പ­ര്യ­ങ്ങ­ളി­ല്ലാ­തെ­യാ­ണ്‌ ഇന്ദു­ഗോ­പന്‍ ഒറ്റ­ക്കൈ­യന്‍ ഒരു­ക്കി­യ­ത്‌. അതി­ന്‌ അവാര്‍­ഡു­ക­ളോ ജന­പ്രീ­തി­യോ കി­ട്ടി­യി­ല്ലെ­ന്ന­തു വേ­റേ കാ­ര്യം. അതു നല്ല­സി­നി­മ­യോ ചീ­ത്ത സി­നി­മ­യോ ആയി­ക്കോ­ട്ടെ, പക്ഷേ, അവാര്‍­ഡു കി­ട്ടി­യ­തു­കൊ­ണ്ടു­മാ­ത്രം ഒരു ­സി­നി­മ നല്ല­തും അല്ലാ­ത്ത­തു­കൊ­ണ്ട്‌ ഒരു സി­നിമ ചീ­ത്ത­യും ആകു­ന്നി­ല്ലെ­ന്ന­തു സലിം­കു­മാര്‍ മന­സ്സി­ലാ­ക്കാന്‍ തയ്യാ­റാ­യി­ല്ല.
­

സ­ലിം­കു­മാ­റി­ന്റെ അവാര്‍­ഡു­ചി­ത്ര­മായ ആ­ദ­മി­ന്റെ മകന്‍ അബു­ ഇപ്പ­റ­യ­പ്പെ­ടും­വി­ധം ഒരു മഹ­ത്തായ ചി­ത്ര­മ­ല്ലെ­ന്ന്‌ ഇപ്പോള്‍ അതു കാ­ണാന്‍ കഴി­ഞ്ഞ നി­ല­യ്‌­ക്ക്‌ ഈ ലേ­ഖ­കന്‍ വി­ശ്വ­സി­ക്കു­ന്നു (മ­റ്റൊ­രാ­ളു­ടെ വി­ചാ­രം മറി­ച്ചാ­കാം­).
ഏ­താ­യാ­ലും ഇന്ദു­ഗോ­പ­നി­ട്ടു നൈ­സാ­യി­ട്ടു പണി­കൊ­ടു­ക്കു­മ്പോ­ഴും, ആ യു­വാ­വ്‌ മല­യാ­ള­ത്തില്‍ ഐസ്‌ പോ­ലു­ള്ള നോ­വ­ലു­ക­ളും ബീ­ജ­ബാ­ങ്കി­ലെ പെണ്‍­കു­ട്ടി പോ­ലു­ള്ള ഒന്നാ­ന്ത­രം കഥ­ക­ളു­മെ­ഴു­തി­യി­ട്ടു­ള്ള ഒരു പ്ര­തി­ഭാ­ശാ­ലി­യാ­ണെ­ന്ന കാ­ര്യം സലിം­കു­മാര്‍ മറ­ക്കു­ക­യോ അറി­യാ­തി­രി­ക്കു­ക­യോ അറി­യാ­ത്ത­താ­യി നടി­ക്കു­ക­യോ ചെ­യ്‌­തു (താന്‍ എംഎ മല­യാ­ള­മാ­ണെ­ന്നും താന്‍ പു­സ്‌­ത­കം വാ­യി­ക്കാ­റു­ണ്ടെ­ന്നും കി­ട്ടു­ന്ന തക്ക­ത്തി­ലെ­ല്ലാം നാ­ടോ­ടി­ക്കാ­റ്റി­ലെ അയാം ബിഎ എന്നു പറ­യു­ന്ന ദാ­സ­നെ­പ്പോ­ലെ സലിം­കു­മാര്‍ കീ­ച്ചാ­റു­ണ്ട്‌).

ഇ­ന്ദു­ഗോ­പ­ന്റെ കാ­ര്യം അവി­ടെ നില്‍­ക്ക­ട്ടെ. അവാര്‍­ഡി­ന്റെ കാ­ര്യ­ത്തില്‍ എല്ലാ മതി­ലും താന്‍ പൊ­ളി­ച്ചു എന്നു സലിം­കു­മാര്‍ പറ­യു­ന്നു. ഇക്കാ­ര്യ­മൊ­ന്നു പരി­ശോ­ധി­ക്കാം. നാ­യ­ക­ന­ട­നോ സു­ന്ദ­ര­നോ താ­ര­മോ അല്ലാ­ത്ത, ഹാ­സ്യ­താ­ര­മെ­ന്നു വി­ളി­ക്ക­പ്പെ­ടു­ന്ന തനി­ക്കു കി­ട്ടിയ അവാര്‍­ഡാ­യ­തു­കൊ­ണ്ട്‌ മതി­ലു­കള്‍ പൊ­ളി­ഞ്ഞു എന്നു സലിം­കു­മാര്‍ പറ­യു­ന്ന­ത്‌.ഇ­ങ്ങ­നെ സലിം­കു­മാര്‍ പറ­യു­ന്ന­ത്‌ അദ്ദേ­ഹ­ത്തി­നു കീ­ഴ്‌­ക്കെട നട­ന്ന­തെ­ന്തൊ­ക്കെ എന്ന­തു നല്ല നി­ശ്ച­യ­മി­ല്ലാ­ത്ത­തു­കൊ­ണ്ടാ­കാ­നേ വഴി­യു­ള്ളൂ­.
­

മ­ല­യാ­ള­ത്തില്‍ ആദ്യം ഭര­ത്‌ അവാര്‍­ഡു നേ­ടിയ പി­ജെ ആന്റ­ണി സു­ന്ദ­ര­നാ­യ­ക­നോ താ­ര­മോ ആയി­രു­ന്നി­ല്ല. വി­ല്ലന്‍­വേ­ഷ­ങ്ങ­ളാ­യി­രു­ന്നു ആന്റ­ണി അധി­ക­വും കൈ­കാ­ര്യം ചെ­യ്‌­തി­രു­ന്ന­ത്‌. ഒട്ടും സു­ഖി­പ്പി­ക്കാ­ത്തൊ­രു വേ­ഷം (നിര്‍­മാ­ല്യ­ത്തി­ലെ വെ­ളി­ച്ച­പ്പാ­ട്‌) അദ്ദേ­ഹ­ത്തി­ന്‌ ആ അവാര്‍­ഡു നേ­ടി­ക്കൊ­ടു­ത്ത­ത്‌.
­

ര­ണ്ടാ­മ­ത്‌ മല­യാ­ള­ത്തി­ലേ­ക്ക്‌ അവാര്‍­ഡെ­ത്തു­ന്ന­ത്‌ ഭര­ത്‌ ഗോ­പി­ക്കാ­ണ്‌. മു­ഴു­ക്ക­ഷ­ണ്ടി­യും നാ­യ­ക­പ­രി­വേ­ഷ­മി­ല്ലാ­ത്ത മു­ഖ­വു­മു­ള്ള ഗോ­പി തന്റെ പ്ര­ധാ­ന­പ്പെ­ട്ട ആദ്യ­സി­നി­മ­യ്‌­ക്കാ­ണ്‌ അവാര്‍­ഡു നേ­ടി­യ­ത്‌. അതാ­യ­ത്‌, അദ്ദേ­ഹം താ­ര­മേ ആയി­രു­ന്നി­ല്ല എന്നു ചു­രു­ക്കം. അടൂ­രി­ന്റെ കൊ­ടി­യേ­റ്റ­മാ­യി­രു­ന്നു പു­ര­സ്‌­കൃ­ത­മാ­യ­ത്‌.
­

തു­ടര്‍­ന്ന്‌ മല­യാ­ള­ത്തി­ലേ­ക്ക്‌ ആ മഹാ­പു­ര­സ്‌­കാ­രം കട­ന്നു­വ­ന്ന­ത്‌ വീ­ണ്ടും എം­ടി­യു­ടെ രച­ന­യി­ലൂ­ടെ­ത്ത­ന്നെ. ഓപ്പോള്‍ എന്ന ചി­ത്ര­ത്തില്‍ ബാ­ലന്‍ കെ. നാ­യര്‍­ക്ക്‌. ബലാല്‍­സം­ഗം ചെ­യ്‌­തേ പറ്റൂ എന്നു നിര്‍­ബ­ന്ധ­മു­ള്ള ടൈ­പ്പ്‌ വി­ല്ലന്‍ കഥാ­പാ­ത്ര­ങ്ങള്‍­ക്കാ­ണ്‌ അതി­നു മുന്‍­പും ശേ­ഷ­വും ബാ­ലന്‍ കെ നാ­യര്‍ അധി­ക­വും ജീ­വന്‍ നല്‌­കി­യി­ട്ടു­ള്ള­ത്‌. ഒരി­ക്കല്‍­പ്പോ­ലും നാ­യ­ക­നാ­യി അദ്ദേ­ഹം അഭി­ന­യി­ച്ചി­ട്ടി­ല്ല. ആ നി­ല­യ്‌­ക്ക്‌ സൂ­പ്പര്‍ താ­ര­വു­മാ­യി­ല്ല. ഓപ്പോ­ളില്‍ പോ­ലും ഒരു­ത­ര­ത്തില്‍ അര്‍­ദ്ധ­പ്ര­തി­നാ­യ­ക­വേ­ഷ­മാ­യി­രു­ന്നു. സൗ­ന്ദ­ര്യ­ത്തി­ന്റെ കാ­ര്യ­ത്തി­ലും നാ­യ­ക­സൗ­ന്ദ­ര്യ­മാ­യി­രു­ന്നി­ല്ല അദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്ന­ത്‌.

 ഇ­തി­നു­ശേ­ഷം മി­ക­ച്ച നട­നു­ള്ള ദേ­ശീയ അവാര്‍­ഡു മല­യാ­ള­ത്തി­നു ലഭി­ച്ച­ത്‌, സപ്‌­ത­തി കഴി­ഞ്ഞ പ്രേം­ജി­ക്ക്‌. ചില ചെ­റു­കിട വേ­ല­ക്കാ­രന്‍ വേ­ഷ­ങ്ങള്‍ മാ­ത്രം മല­യാ­ള­സി­നിമ മൂ­ല­യ്‌­ക്കി­ട്ടി­രു­ന്ന പ്രേം­ജി അവാര്‍­ഡു നേ­ടി­യ­ത്‌ അക്ഷ­രാര്‍­ത്ഥ­ത്തില്‍ മല­യാ­ള­ത്തെ വി­സ്‌­മ­യി­പ്പി­ച്ചു. അവാര്‍­ഡി­നു­ശേ­ഷ­വും പ്രേം­ജി­ക്ക്‌ ഒരു­വേ­ഷം പോ­ലും കി­ട്ടി­യി­ല്ല. അവാര്‍­ഡി­നു­മുന്‍­പും പിന്‍­പും സി­നി­മ­യില്‍ താ­ര­മോ സ്ഥി­ര­സാ­ന്നി­ദ്ധ്യ­മോ ആകാന്‍ അദ്ദേ­ഹ­ത്തി­നു കഴി­ഞ്ഞി­ല്ല.

ഇ­ത്ര­യും അവാര്‍­ഡു­കള്‍­ക്കു ശേ­ഷം, സത്യ­ത്തില്‍ ഈ മതി­ലു­പൊ­ളി­ഞ്ഞ­ത്‌ സു­ന്ദ­ര­നും സു­മു­ഖ­നും നാ­യ­ക­നും സൂ­പ്പര്‍­താ­ര­വു­മായ മമ്മൂ­ട്ടി­ക്ക്‌ 1989ല്‍ ദേ­ശീയ അവാര്‍­ഡു കി­ട്ടു­ന്ന­തോ­ടെ­യാ­ണ്‌. വട­ക്കന്‍ വീ­ര­ഗാ­ഥ, മതി­ലു­കള്‍ എന്നീ ചി­ത്ര­ങ്ങള്‍­ക്കാ­യി­രു­ന്നു അ­വാര്‍­ഡ്‌. മതി­ലു­കള്‍ എന്ന ചി­ത്ര­ത്തി­ലൂ­ടെ സത്യ­ത്തില്‍ മതി­ലു­കള്‍ പൊ­ളി­ച്ചി­ട്ട­ത്‌ മമ്മൂ­ട്ടി­യാ­ണ്‌. അതി­നു­ശേ­ഷം, ­മോ­ഹന്‍­ലാല്‍, സു­രേ­ഷ്‌ ഗോ­പി, ബാ­ല­ച­ന്ദ്ര­മേ­നോന്‍, ­മു­ര­ളി­ എന്നീ താ­ര­ങ്ങള്‍­ക്ക്‌ മല­യാ­ള­ത്തില്‍­നി­ന്നു മി­ക­ച്ച നട­നു­ള്ള ദേ­ശീയ അവാര്‍­ഡു കര­ഗ­ത­മാ­യി­.
­

ലോ­റി­യി­ലെ അഭി­ന­യ­ത്തി­നു സം­സ്ഥാ­നഅ­വാര്‍­ഡു നേ­ടിയ അച്ചന്‍­കു­ഞ്ഞാ­യി­രു­ന്നു അവാര്‍­ഡി­ന്റെ കാ­ര്യ­ത്തില്‍ എല്ലാ­വ­രെ­യും വി­സ്‌­മ­യി­പ്പി­ച്ച പ്ര­തി­ഭ. കോ­ട്ട­യം ചന്ത­യി­ലെ ചു­മ­ട്ടു­കാ­ര­നാ­യി­രു­ന്ന അച്ചന്‍ കു­ഞ്ഞ്‌ സി­നി­മ­യി­ല്ലാ­താ­യ­പ്പോള്‍ കോ­ട്ട­യം ബോ­ട്ടു­ജെ­ട്ടി­യില്‍ പെ­ട്ടി­ക്ക­ട­യി­ട്ടും ജീ­വി­ച്ചു. മി­ക­ച്ച നട­നു­ള്ള അവാര്‍­ഡി­ന്‌ പരി­ഗ­ണി­ക്ക­പ്പെ­ട്ട കലാ­ഭ­വന്‍ മണി­യും ഇതേ­പോ­ലെ തെ­രു­വോ­ര­ത്തു­നി­ന്നാ­ണ്‌ സി­നി­മ­യി­ലേ­ക്ക്‌ എത്തി­യ­ത്‌.

അ­പ്പോള്‍ സലിം­കു­മാ­റി­ന്റെ വാ­ദ­ങ്ങ­ളൊ­ക്കെ പൊ­ളി­യു­ന്ന കാ­ഴ്‌­ച­യാ­ണു കാ­ണാ­നാ­കു­ന്ന­ത്‌. കി­ന്നാ­ര­ത്തു­മ്പി­കള്‍ പോ­ലു­ള്ള പട­ങ്ങ­ളില്‍­പ്പോ­ലും സൈ­ഡ്‌­ട്രാ­ക്ക്‌ കോ­മ­ഡി കാ­ട്ടി കരി­യര്‍ ആരം­ഭി­ച്ച സലിം­കു­മാ­റി­ലെ നല്ല നട­നെ തി­രി­ച്ച­റി­യു­ക­യും പ്രേ­ാ­ത്സാ­ഹി­പ്പി­ക്കു­ക­യും ചെ­യ്‌­ത, അറി­യു­ക­യും ആദ­രി­ക്കു­ക­യും ചെ­യ്‌ത മല­യാ­ള­ത്തി­ലെ സം­വി­ധാ­യ­ക­രോ­ടും തി­ര­ക്ക­ഥാ­കൃ­ത്തു­ക­ളോ­ടും പ്രേ­ക്ഷ­ക­രോ­ടു­മു­ള്ള അവ­ഹേ­ള­നം പോ­ലെ­യാ­ണ്‌ അദ്ദേ­ഹ­ത്തി­ന്റെ ഇന്റര്‍­വ്യൂ­ക­ളില്‍ പല­തും­.

ഇ­തി­നൊ­ക്കെ­പ്പു­റ­മേ, ഒന്നു­ണ്ട്‌. അവാര്‍­ഡു­കള്‍ സ്വാ­ധീ­ന­ത്തി­ന്റെ പിന്‍­ബ­ല­ത്തില്‍ നട­ക്കാ­റു­ണ്ട്‌ എന്ന­ത്‌ പല­പ്പോ­ഴും കേ­ട്ടു­കേള്‍­ക്കാ­റു­ള്ള ഒന്നാ­ണ്‌. അതി­ലെ വസ്‌­തു­ത­ക­ളെ­യും നെ­ല്ലി­നെ­യും പതി­രി­നെ­യും തല്‍­ക്കാ­ലം ചി­ക­യു­ന്നി­ല്ല. സലിം­കു­മാ­റി­ന്‌ അവാര്‍­ഡു കി­ട്ടി­യ­ത്‌ സ്വാ­ധീ­നം ചെ­ലു­ത്താന്‍ ശക്തി­യി­ല്ലാ­ത്ത­വര്‍­ക്കും ഇതൊ­ക്കെ കി­ട്ടും എന്ന­തി­ന്റെ തെ­ളി­വാ­ണെ­ന്നും എടു­ത്തു­പ­റ­യ­പ്പെ­ടു­ന്നു.
ഈ ലേ­ഖ­കന്‍ ഒരു­ത­ര­ത്തി­ലും സലിം­കു­മാര്‍ സ്വാ­ധീ­നം ചെ­ലു­ത്തി ഒര­വാര്‍­ഡ്‌ ഒപ്പി­ച്ചെ­ടു­ത്തു എന്നു പറ­യു­ക­യ­ല്ല, പക്ഷേ, സ്വാ­ധീ­നം ചെ­ലു­ത്താന്‍ പറ്റാ­ത്ത ഒരാ­ളാ­ണ്‌ സലിം­കു­മാ­റെ­ന്ന്‌ ഒരു വാ­ദം നി­ല­വി­ലു­ണ്ടെ­ങ്കില്‍, അതു നി­ല­നി­ല്‌­ക്ക­ത്ത­ക്ക­ത­ല്ല എന്നേ പറ­യു­ന്നു­ള്ളൂ­.
­

മ­മ്മൂ­ട്ടി­യോ മറ്റോ സ്വാ­ധീ­നം ചെ­ലു­ത്താന്‍ ശ്ര­മി­ച്ചാല്‍, പി­ണ­റാ­യി വി­ജ­യന്‍ വഴി, പ്ര­കാ­ശ്‌ കാ­രാ­ട്ടു വഴി­യൊ­ക്കെ വേ­ണ്ടി­വ­രും­... അതു­ത­ന്നെ, പി­ന്തു­ണ­വേ­ണ്ടാ­ത്ത­തു­കൊ­ണ്ട്‌ കേ­ന്ദ്രം കേള്‍­ക്കാ­നും വഴി­യി­ല്ല.

എ­ന്നാല്‍, സലിം­കു­മാ­റി­ന്റെ കാ­ര്യം അങ്ങ­നെ­യ­ല്ല. കേ­ന്ദ്ര പ്ര­തി­രോ­ധ­മ­ന്ത്രി എ.­കെ. ആന്റ­ണി­യെ­യോ സം­സ്ഥാ­ന­മു­ഖ്യ­മ­ന്ത്രി ഉമ്മന്‍ ചാ­ണ്ടി­യെ­യോ നേ­രി­ട്ടു ഫോണ്‍ വി­ളി­ച്ച്‌, തങ്ക­ച്ചാ­യാ­... അല്ലെ­ങ്കില്‍ കു­ഞ്ഞൂ­ഞ്ഞ­ച്ച­യാ­... നമ്മു­ടെ ഒരു പട­മു­ണ്ട്‌... എന്തെ­ങ്കി­ലും ചെ­യ്യാന്‍ പറ്റു­മോ എന്നു ചോ­ദി­ക്കാ­നു­ള്ള അടു­പ്പം ഇത്ത­രം സം­സ്ഥാന-ദേ­ശീയ കോണ്‍­ഗ്ര­സ്‌ നേ­താ­ക്ക­ളു­മാ­യി സലിം­കു­മാ­റി­നു­ണ്ട്‌.
­താ­നൊ­രു കോണ്‍­ഗ്ര­സാ­ണെ­ന്നു തു­റ­ന്നു­പ­റ­യു­ന്ന, ജീ­വി­ച്ചി­രി­ക്കു­ന്ന രണ്ടേ­ര­ണ്ടു മല­യാ­ളി­ന­ട­ന്മാ­രില്‍ ഒരാ­ളാ­ണ് സലിം­കു­മാര്‍. അദ്ദേ­ഹം ഒരു സ്വാ­ധീ­ന­വും ചെ­ലു­ത്തി­യെ­ന്ന്‌ ഈ ലേ­ഖ­നം ആരോ­പി­ക്കു­ന്നി­ല്ല. അതി­നു­ള്ള പ്രാ­പ്‌­തി അദ്ദേ­ഹ­ത്തി­നി­ല്ല എന്ന വാ­ദ­ത്തെ ഖണ്‌­ഡി­ക്കുക മാ­ത്ര­മേ ചെ­യ്യു­ന്നു­ള്ളൂ­.
­

മാ­തൃ­ഭൂ­മി അഭി­മു­ഖ­ത്തില്‍ സലിം­കു­മാര്‍ വി­വ­ര­മു­ള്ള­വ­രും വി­വ­ര­മി­ല്ലാ­ത്ത­വ­രു­മായ മനു­ഷ്യ­രെ സൈ­ദ്ധാ­ന്തി­ക­വും താ­ത്ത്വി­ക­വു­മാ­യി നാ­ലാ­യി തരം­തി­രി­ക്കു­ന്നു­ണ്ട്‌.
  1. ­വി­വ­ര­മു­ണ്ട്‌, വി­വ­ര­മു­ണ്ടെ­ന്ന വി­വ­ര­മു­ണ്ട്‌.
  2. ­വി­വ­ര­മു­ണ്ട്‌, വി­വ­ര­മു­ണ്ടെ­ന്ന വി­വ­ര­മി­ല്ല.
  3. ­വി­വ­ര­മി­ല്ല, വി­വ­ര­മി­ല്ലെ­ന്ന വി­വ­ര­മി­ല്ല.
  4. ­വി­വ­ര­മി­ല്ല, വി­വ­ര­മി­ല്ലെ­ന്ന വി­വ­ര­മു­ണ്ട്‌.
ഈ നാ­ലു­കൂ­ട്ട­രില്‍ ആദ്യ­ത്തെ­യും അവ­സാ­ന­ത്തെ­യും കൂ­ട്ട­രെ­ക്കൊ­ണ്ട്‌ ഉപ­ദ്ര­വ­മൊ­ന്നു­മി­ല്ലെ­ന്നും നടു­ക്ക­ത്തെ രണ്ടു­കൂ­ട്ട­രെ­യും കൊ­ണ്ടു പൊ­റു­തി­മു­ട്ടി­പ്പോ­കു­മെ­ന്നും തു­ടര്‍­ന്നു സലിം­കു­മാര്‍ വി­ശ­ദീ­ക­രി­ക്കു­ന്നു­.

അ­വാര്‍­ഡു­കോ­ലാ­ഹ­ല­വും സലിം­കു­മാ­റി­ന്റെ ഗീര്‍­വാ­ണ­ങ്ങ­ളും കേള്‍­ക്കു­മ്പോള്‍ സലിം­കു­മാ­റി­നെ ആദ്യ­ത്തെ­യും അവ­സാ­ന­ത്തെ­യും ഗണ­ങ്ങ­ളില്‍ പെ­ടു­ത്താന്‍ തോ­ന്നു­ന്നി­ല്ല. മൂ­ന്നും നാ­ലും ഗണ­ങ്ങ­ളില്‍ ഏതി­ലാ­ണു സലിം­കു­മാര്‍ പെ­ടു­ന്ന­തെ­ന്നു തല്‍­ക്കാ­ലം ഞാന്‍ പറ­യാ­നു­മു­ദ്ദേ­ശി­ക്കു­ന്നി­ല്ല.

കടപ്പാട്: അബൂബക്കര്‍